വിജയ് സേതുപതി നായകനായി മലയാളം സിനിമ ഒരുങ്ങുന്നു, നിത്യ മേനോൻ നായിക. പ്രതീക്ഷയോടെ ആരാധകർ.

ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തമിഴ് സിനിമയിൽ ശ്രദ്ധേയമായ താരമാണ് വിജയ് സേതുപതി. തന്റെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തുന്ന താരമാണ് മക്കൾ സെൽവം വിജയ് സേതുപതി. അതുകൊണ്ടുതന്നെ താരം എപ്പോഴും പ്രേക്ഷകർക്ക് പ്രിയനകരനാണ്. വിജയ് സേതുപതിയും നിത്യ മേനോനും ജോഡികളാകുന്ന പുതിയ മലയാള ചിത്രം ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. തെന്നിന്ത്യൻ സിനിമയിലെ മികച്ച നായികനടിമാരിൽ ഒരാളാണ് നിത്യ മേനോൻ.

നവാഗതയായ ഇന്ദു വി എസ് ആണ് പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. മാർക്കോണി മത്തായി എന്ന ജയറാം നായകനായ ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് സേതുപതി എത്തിയിരുന്നു. ഒക്ടോബർ അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂർണമായും കേരളത്തിലായിരിക്കും ചിത്രീകരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടപ്പെട്ട താരങ്ങൾ ഒരുമിക്കുന്ന ചിത്രമായതിനാൽ ആരാധകർ വളരെ പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!