മാസ്സ് എന്റർടൈനറുമായി ബി ഉണ്ണികൃഷ്ണൻ-മോഹൻലാൽ കൂട്ടുകെട്ട്. തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണ.

നമ്മുടെ നടൻമാരുടെ സുന്ദരികളായ ഭാര്യമാർ ഇവരൊക്കെയാണ്. | Latest Video 2020

മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചവരാണ് മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു മാസ്സ് എന്റർടൈനർ ചിത്രമാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്നത്.

മാടമ്പി, ഗ്രാന്റ്മാസ്റ്റർ, മിസ്റ്റര്‍ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വിജയമായത്. ഉദയകൃഷ്ണയാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബിഗ് ബജറ്റ് ചിത്രം നർമ്മത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ടാണ് പുറത്തിറക്കുന്നത്. ബി ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

“താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ല ആണത്തം വേണ്ടത്. അത് മനസിലാണ് വേണ്ടത്”.

മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത് വരുന്ന ദൃശ്യം 2 എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം പുതിയ ചിത്രം ആരംഭിക്കും. വലിയ താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!