ലോക്ക്ഡൗണിനു ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയായി ഖാലിദ് റഹ്മാൻ ചിത്രം ലൗ.

മമ്മുട്ടി നായകനായ ഹിറ്റ് ചിത്രം ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൗ. അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ നിർമാതാവ് ആഷിക്ക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷ വിജയനും ഷൈൻ ടോം ചാക്കോയും ആണ്.

ഒക്ടോബർ 15ന് ഗൾഫ് രാജ്യങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതോടെ കോവിഡിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയായി ഈ ചിത്രം മാറും. കോവിഡ് കാലത്ത് ഷൂട്ട് ചെയ്ത് അണിയറ പ്രവർത്തനങ്ങൾ തീർത്ത ഇന്ത്യയിലെ തന്നെ ഏക സിനിമയാണ് ലൗ. പ്രമുഖരായ ആളുകളാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്മാൻ സ്വതന്ത്രസംവിധായകനായി അരങ്ങേറുന്നത്. അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും തിയേറ്ററുകളിൽ വിജയമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിനും പ്രേക്ഷകർ ഒരുപാട് പ്രതീക്ഷകളർപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!