ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മമ്മൂട്ടി, ദുൽഖർ, ടോവിനോ ചിത്രങ്ങൾ ഒരുങ്ങുന്നു. ആകാംഷയോടെ പ്രേക്ഷകർ.
മികച്ച തിരക്കഥകൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയരായ രണ്ടുപേരാണ് ബോബി-സഞ്ജയ്. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത സൃഷ്ട്ടികൾ സമ്മാനിച്ച ഇവർ ഏവർക്കും പ്രിയങ്കരരാണ്. 2003ൽ പുറത്തിറങ്ങിയ ജയറാം നായകനായ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലാണ് ഇരുവരും മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇവരുടെ ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു. നല്ല തുടക്കം ലഭിച്ച ഇവർ പിന്നീട് ചെറുതും വലുതുമായ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. പുതിയ ഒരുപാട് വലിയ പ്രോജക്റ്റുകൾ ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ പണിപ്പുരയിൽ ഒരുങ്ങുന്നുണ്ട്.

പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി റിലീസിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഇവരുടെ പുതിയ ചിത്രമാണ് വൺ. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ദുൽഖർ ചിത്രത്തിന് ഇവരാണ് തിരക്കഥ ഒരുക്കുന്നത്. മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാണേക്കാണെ. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ വരുന്ന പുതിയ ചിത്രങ്ങൾക്ക് ഏറെ പ്രതീക്ഷയാണ് സിനിമ പ്രേക്ഷകർ
