അണിയറയിൽ പ്രവർത്തിക്കുന്ന നാലുപേര്‍ക്ക് കോവിഡ്. മമ്മൂട്ടിയെ നായകനായ ‘ദി പ്രീസ്റ്റ്’ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.
മമ്മൂട്ടിയെ നായകനായി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മുട്ടിയോടൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ സിനിമയുടെ ചിത്രീകരണം പല ലോക്കഷനുകളിലായി നടക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു എന്ന വാർത്തയാണ് ലഭിക്കുന്നത്. ഫിലിം യൂണിറ്റിലെ ചില ആളുകൾക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് എന്ന വാർത്തയാണ് അറിയാൻ കഴിയുന്നത്. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന നാലുപേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും പലയിടങ്ങളിൽ വെച്ച് പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ഏറണാംകുളത്തു നിന്നും കുട്ടിക്കാനത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഇവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഷൂട്ടിംഗ് റീഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.