ശ്രീകുമാ‍ർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. കഥയ്ക്കും തിരക്കഥയ്ക്കും പൂർണ അവകാശം എം.ടിക്ക്. വിഷമത്തോടെ ആരാധകർ.

മലയാള സിനിമയിൽ വലിയ ചർച്ചാ വിഷയമായിരുന്ന മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകനാണ് വി.എ ശ്രീകുമാർ. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ രണ്ടാമൂഴം എന്ന പേരിൽ ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആ സിനിമ ഇതുവരെ തുടങ്ങിയിട്ടില്ല. നിർമാതാക്കൾ മാറിയും നിയമ നടപടികളിൽ ഉൾപ്പെട്ടും രണ്ടാമൂഴം എന്ന ചിത്രം നിശ്ചലമായി തന്നെ നിന്നു.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പായി എന്നാണ്. എം.ടി വാസുദേവൻ നായരും സംവിധാകയൻ ശ്രീകുമാർ മേനോനും തമ്മിൽ ധാരണയായി എന്നാണ് പുതിയ വാർത്തകൾ. എം.ടിക്ക് ശ്രീകുമാ‍ർ മേനോൻ തിരക്കഥ തിരിച്ചു നൽകും. ശ്രീകുമാ‍‍ർ മേനോന് എം ടി അഡ്വാൻസ് തുക 1.25 കോടി മടക്കി നൽകും. ജില്ലാ കോടതിയിലും സുപ്രീം കോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും.

കഥയ്ക്കും തിരക്കഥയ്ക്കും പൂർണ അവകാശം എം.ടിക്കായിരിക്കും. ശ്രീകുമാ‍ർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം. ഭീമൻ കേന്ദ്ര കഥാപാത്രം ആകാൻ പാടില്ലെന്ന് മാത്രം. വരും ദിവസം സുപ്രീം കോടതി കേസ് പരി​ഗണിക്കാനിരിക്കെയാണ് ഈ ഒത്തു തീ‍‌ർപ്പ്. ആരാധകർ ഏറേ ആവേശത്തോടെ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു രണ്ടാമൂഴം. ഈ വാർത്ത മോഹൻലാൽ ആരാധകരെ വിഷമിപ്പിക്കുമെന്ന് തീർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!