മേജർ രവിയുടെ പുതിയ ചിത്രം. സുരേഷ് ഗോപിയും ആശാ ശരത്തും പ്രധാന വേഷങ്ങളിൽ. ഒരു നാടൻ പ്രണയകഥയെന്നു റിപ്പോർട്ടുകൾ.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് മേജര്‍ രവി. മേജർ രവി ഇതുവരെ പത്ത് ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇതിൽ ആറ് ചിത്രങ്ങളും ആർമി പശ്ചാത്തലത്തിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ പട്ടാള ചിത്രങ്ങളുടെ സംവിധായകനായി പ്രേക്ഷകരുടെ മനസുകളിൽ സ്ഥാനം പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ അദ്ദേഹം ആദ്യം സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രം ഒരു ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം പ്രണവ് മോഹൻലാലിന് നേടി കൊടുത്ത ചിത്രംമായിരുന്നു പുനർജനി.

ജീവിതത്തിലും പട്ടാളക്കാരനായതുകൊണ്ടാവാം സിനിമയിലും പട്ടാളക്കഥകളോടായിരുന്നു അദ്ദേഹത്തിന് പ്രിയം. തന്റെ ചിത്രങ്ങളോട് അദ്ദേഹം നൂറ് ശതമാനം സത്യസന്ധതയും ആത്മാർത്ഥതയും പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മേജറിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത് വരികയാണ്. സുരേഷ് ഗോപിയെ നായകനാക്കി കൊണ്ടുള്ള പുതിയ ചിത്രം പട്ടാളക്കഥയല്ല.

ഒരു പ്രണയകഥയാണ്. തിരക്കഥ പൂര്‍ത്തിയായി കഥ പറഞ്ഞു കേട്ടപ്പോൾ സുരേഷ്‌ഗോപിയും ആശ ശരത്തും ഈ ചിത്രത്തിൽ കമ്മിറ്റ് ചെയ്തു. ആദ്യമായാണ് മേജര്‍രവി ചിത്രത്തില്‍ സുരേഷ്‌ ഗോപി നായകനാകുന്നത്. കോവിഡ് പ്രശ്നങ്ങൾ കുറഞ്ഞാലുടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!