സ്റ്റൈലിഷ് മേക്കർ ഹനീഫ് അദേനിയുടെ ആരാധകർ കാത്തിരിക്കുന്ന മമ്മുക്ക ചിത്രം ‘അമീർ’ വൈകുന്നതെന്ത്.?

ഒരുപാട് ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് മെഗാസ്റ്റാർ മമ്മുട്ടി. മമ്മുട്ടിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ്ഫാദർ. അബ്രഹാമിന്റെ സന്തതികൾ എന്ന ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഹനീഫ് അദേനിയാണ്. രണ്ട് ചിത്രങ്ങളും തകർപ്പൻ ഹിറ്റുകളായിരുന്നു.

നായികമാരുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ.? | Actress Remuneration | Malayalam Actress | Video

സ്‌റ്റൈലിഷ് ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമായിരുന്നു രണ്ട് ചിത്രങ്ങളും. അതിന് ശേഷം നിവിൻ പോളിയെ നായകനാക്കി മിഖായേൽ എന്ന ത്രില്ലർ ചിത്രം ഹനീഫ് സംവിധാനം ചെയ്തു. ഈ ചിത്രത്തിന് ശേഷം അദേനിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നുമില്ല.

നാടൻ ലുക്കിന് തൽക്കാലത്തേക്ക് വിട. ഡ്രസ്സിങ്ങിൽ ട്രെൻഡിനൊപ്പം മീര നന്ദൻ.

ഒരു ശരാശരി വിജയമായിരുന്നു മിഖായേൽ. പെപ്പെ ആന്റണി വർഗീസിനെ നായകനാക്കി ദേവ് ഫക്കീർ എന്നൊരു ചിത്രത്തിന് ഹനീഫ് അദേനി തിരക്കഥയെഴുതുന്നതായി ചില റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ പിന്നീട് അതേപ്പറ്റി മറ്റു വിവരങ്ങൾ ഒന്നും വന്നില്ല.

കോടികൾ പ്രതിഫലം വാങ്ങുന്ന മലയാള താരങ്ങൾ ഇവരൊക്കെയാണ് | Malayalam Actors Remuneration | Watch Video

എന്നാൽ അമീർ എന്ന ഒരു സിനിമ മമ്മൂട്ടിക്കായി ഒരുക്കാൻ ഹനീഫ് അദേനി ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. സംവിധായകന്റെ പുതിയ വിശേഷങ്ങളൊന്നും പുറത്ത് വരാത്തതിനാൽ ആരാധകർ കാത്തിരിപ്പിലാണ്.

ദുൽഖറിന്റെ നായികയായി ആദ്യം തീരുമാനിച്ചത് മാളവികയെ. പക്ഷെ പിന്നീട് സംഭവിച്ചത് ? | Malavika Jayaram

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!