ദൃശ്യം 2 ന് ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. ദിവസങ്ങൾക്കകം ഷൂട്ടിംഗ് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ.
മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു ദൃശ്യം. മലയാള ഡിനിമയിൽ ഒരു അടയാളപ്പെടുത്തൽ നടത്തിയ ചിത്രമായിരുന്നു ദൃശ്യം. ഒരുപാട് നിരൂപക പ്രശംസകൾ നേടി ഇൻഡസ്ട്രി ഹിറ്റായ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്. വലിയ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന വാർത്ത അണിയറ പ്രവർത്തകർ നടത്തുകയുണ്ടായി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ്. ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് നടൻ മോഹൻലാൽ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വളരെ പരിമിതമായ ആളുകളെ വെച്ചാണ് ഷൂട്ടിംഗ് നടത്താൻ ഒരുങ്ങുന്നത്.

ആദ്യ ഭാഗത്തിലെ ഒരുപാട് താരങ്ങൾ രണ്ടാം ഭാഗത്തിലും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാൽ- മീന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിലുള്ള സന്തോഷമാണ് പ്രേക്ഷകർക്ക് തൊടുപുഴയും എറണാകുളവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം.