ദുൽഖർ ഇനി പോലീസ് ഓഫീസർ. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ ചിത്രം ഒരുക്കുന്നത് റോഷൻ ആൻഡ്രൂസ്.

മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളത്തിലെ സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകൻ. ദുൽഖർ സൽമാനെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്.

ദുൽഖറിന്റെ തന്നെ നിർമ്മാണക്കമ്പനിയായ വേഫറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. കരിയറിൽ ആദ്യമായി ഒരു മുഴുനീള പോലീസ് കഥാപാത്രമാകാൻ ഒരുങ്ങുകയാണ് ദുൽഖർ ഈ ചിത്രത്തിലൂടെ. ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്.

അയാൾ മുതൽ മാമാങ്കം വരെ. ഇനിയയുടെ വളർച്ച ഇങ്ങനെ.

പുതിയ പോലീസ് ചിത്രത്തിന്റെ തിരക്കഥ തനിക്ക് വളരെയേറെ ഇഷ്ടമായെന്നും, എത്രയും വേഗം ചിത്രീകരണം ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും ദുൽഖർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കോവിഡ് കാരണം നിർത്തിവെച്ച സിനിമകൾ പൂർത്തിയാക്കിയത്തിന് ശേഷമാണ് ദുൽഖർ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അഭിനയിക്കുക. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി വരുന്നത് എന്ന അഭ്യുഹങ്ങളും പുറത്ത് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!