അതീവ ഗ്ലാമറസ്സ് ലുക്കിൽ മാസ്റ്റർ നായിക മാളവിക മോഹനൻ..!! ചിത്രങ്ങൾ കാണാം..
ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയിൽ ചുവടു വെച്ച നടിയാണ് മാളവിക മോഹനൻ. പിന്നീടങ്ങോട്ട് തമിഴിൽ സാക്ഷാൽ രജനികാന്തിനും ദളപതി വിജയ്ക്കും ഒപ്പം വരെ അഭിനയിച്ച മാളവിക ഒട്ടനേകം ആരാധകരെ സമ്പാദിച്ചു. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശ നവിജയം തുടരുന്ന മാസ്റ്ററിൽ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മാളവിക മോഹനൻ കൂടുതൽ പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ്. മാസ്റ്ററിലെ മാളവികയുടെ ചിത്രങ്ങൾ വച്ചു സമൂഹമാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ വന്നിരുന്നു. ഇതിൽ ചില ട്രോളുകൾ മാളവിക തന്നെ സ്വന്തം പേജിൽ പോസ്റ്റ് ചെയ്യുകയും ഈ ട്രോളുകൾ വളരെ ആസ്വദിച്ചു എന്ന് പറയുകയും ചെയ്തു. ഇത് താരത്തിന് വൻ പ്രശംസകൾ വാങ്ങി കൊടുത്തിരുന്നു.
അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും തന്റെ പ്രതിഭ മാളവിക തെളിയിച്ചു. താരം തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രങ്ങൾ കാണാം.