“ശാലുവിന് വേർപിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല”. വേർപിരിയാൻ എനിക്ക് താല്പര്യം ഇല്ല.
സിനിമയിൽ ഏറെക്കാലം സജീവമായിരുന്ന താരദമ്പദികളാണ് സജി നായർ – ശാലു മേനോൻ താര ദമ്പതികൾ. പ്രമാദമായ സോളാർ കേസിൽപെട്ട് ജയിൽ വാസത്തിനു ശേഷം ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. കുറച്ചുകാലമായി ഇവർ വേർപിരിയാൻ പോവുകയാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോൾ അതിനെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് സജി നായർ.
സജി പറഞ്ഞത് :
“കൂടുതൽ പേരും ഞങ്ങൾ വേർപിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാർത്തകൾ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാൻ അല്ലല്ലോ പറയേണ്ടത്. വേർപിരിയാൻ താത്പര്യം ഉള്ള ആളല്ല ഞാൻ. ശാലുവിന് വേർപിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിന്റെ മറുപടി നൽകട്ടെ. എന്തായാലും ഞങ്ങൾക്ക് രണ്ടുപേർക്കും വേർപിരിയാൻ ആഗ്രഹം ഉണ്ടായിരുന്നില്ല.’’
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സജിയുടെ ഈ പ്രതികരണം. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തിൽ സജീവം ആകുന്നത്. 2016 ൽ ആയിരുന്നു സജിയും ശാലുവും തമ്മിലുള്ള വിവാഹം.