ഗ്ലാമറസ് ലുക്കിൽ “ഗവി ഗേൾ”. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.

2012ൽ സുഗീതിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ഓർഡിനറി. അന്നത്തെ ബോക്സ്‌ ഓഫീസ് റെക്കോർഡുകളെല്ലാം ഭേദിച്ച ഈ ചിത്രം കുഞ്ചാക്കോ ബോബൻ – ബിജു മേനോൻ എന്ന പുതിയ ഒരു കോംബോയ്ക്ക് ജന്മം നൽകുകയും പിന്നീടവർ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇതിനുപുറമെ ഈ ചിത്രം മലയാളികൾക്ക് സമ്മാനിച്ചതാണ് ശ്രിത ശിവദാസ് എന്ന നടിയെ. ഗവിയിൽ താമസിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രിത അവതരിപ്പിച്ചത്. ഒരു പക്ഷേ ഓർഡിനറിയിലെ ഗവി ഗേളിനെ അറിയാത്ത മലയാളി സിനിമ പ്രേക്ഷകർ ഉണ്ടായിരിക്കില്ല. ഓർഡിനറിക്ക് ശേഷം കൂതറ എന്ന സിനിമയിലാണ് ശ്രിതയ്ക്ക് നല്ലയൊരു റോൾ ലഭിച്ചത്.കൂതറ തിയേറ്ററിൽ വിജയമായിരുന്നില്ല എങ്കിലും ശ്രിതയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012 ൽ സിനിമയിൽ എത്തിയതാണെങ്കിലും വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടു ളളൂ. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും 2019ൽ വിവാഹമോചനത്തിന് ശേഷം ദില്ലുക്കു ദുഡ് 2 എന്ന സിനിമയിലൂ ടെ തിരിച്ചുവരവ് നടത്തിയിരുന്നു. നടിയുടെ ഏറ്റവും പുതിയ മേക്കോവർ ഫോട്ടോസ് ഇപ്പോൾ തരംഗമാവുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രിത അതീവ ഗ്ലാമറസായി സ്‌റ്റൈലിഷ് ലുക്കിൽ പുതിയ ഒരു ഫോട്ടോഷൂട്ട് ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. പൗർണമി മുകേഷ് എന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണൻ എന്ന സ്‌റ്റൈലിഷിനോടൊപ്പം നൗഫിയ ഹബീബിന്റെ മിങ്ക ഡിസൈൻസാണ് ഔട്ഫിറ്റ് ചെയ്തിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ആരാധകർ താരത്തിന്റെ ഫോട്ടോസിന് നൽകിയിട്ടുള്ളത്. ആ ഗവി ഗേൾ ആണോ ഇത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. താരം അവസാനമായി ചെയ്ത വേഷം മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!