വാർത്തകളെല്ലാം വ്യാജം.! അനിരുദ്ധ് – കീർത്തി പ്രണയത്തിന്റെ സത്യാവസ്ഥ ഇങ്ങനെ.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയയിട്ടുള്ള നടിയാണ് കീർത്തി. തെന്നിന്ത്യൻ താരങ്ങളിൽ തിരക്കേറിയ നടിയായ കീർത്തിയും തമിഴ് തെലുങ്ക് ഇൻഡസ്റ്ററികളിൽ തുടർച്ചയായി ഹിറ്റ്‌ ഗാനങ്ങൾ ചെയ്യുന്ന സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണ് എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെ കുറിച്ച് വെളിപ്പെടുത്തലുമായി കീർത്തി സുരേഷിന്റെ പിതാവ് പ്രശസ്‌ത നിർമാതാവ് സുരേഷ് കുമാർ രംഗത്ത് വന്നിരിക്കുകയാണ്. ഈ വാർത്തകളെല്ലാം വ്യാജമാണെന്നും അതിൽ സത്യം ഒന്നുമില്ലെന്നും സുരേഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇത് മൂന്നാമത്തെ തവണയാണ് കീർത്തിയുടെ പേര് ഇത്തരം വ്യാജ കല്യാണവാർത്തകളിലേക്ക് വലിച്ചിഴക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീർത്തിയുടെ നിരവധി സിനിമകൾക്ക് അനിരുദ്ധ് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മഹേഷ് ബാബുവിന്റെ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കീർത്തി സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!