റെക്കോര്ഡുകളുടെ രാജാവ്.!!! “ആറാട്ട്” ന് ഭീമമായ പ്രതിഫലം വാങ്ങി മോഹൻലാൽ. അമ്പരന്ന് സിനിമാലോകം.
മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമാണ് മരയ്ക്കാർ. എന്നാൽ ലോക്ക്ഡൗണും കോവിഡ് പശ്ചാത്തലവും കാരണം ഈ ചിത്രം മാറ്റിവെക്കേണ്ടി വന്നു. മാസങ്ങൾക്കു ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യം എത്തിയത് വിജയുടെ മാസ്റ്റർ ആയിരുന്നു. സർവ്വകാല റെക്കോർഡുകളോടെ ഈ ചിത്രം വൻ വിജയമായി മാറി. മലയാളത്തിൽ ജയസൂര്യ അഭിനയിച്ച വെള്ളം എന്ന ചിത്രവും വൻ വിജയം കൈവരിച്ചു. മലയാളികൾ ഇനി ഉറ്റുനോക്കുന്നത് മരയ്ക്കാറിലേക്കാണ്. എന്നാൽ ഈ ചിത്രം ഓണം റിലീസിനായി മാറ്റിവെക്കപ്പെടുകയും ദൃശ്യം 2 ആമസോൺ പ്രൈം വഴി റിലീസ് ആകാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ എല്ലാവരുടെയും ശ്രദ്ധ പായുന്നത് ലോക്കഡൗൺ കാലഘട്ടത്തിൽ തന്നെ നിർമിച്ച ‘ആറാട്ട് ‘ എന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രത്തിലേക്കാണ്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. പാലക്കാടും ഊട്ടിയിലുമായി പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ച സിനിമ ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗ് കൊച്ചിയിൽ പൂർത്തിയായിരുന്നു. മോഹൻലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ സീക്വൻസുകളും മാസ് രംഗങ്ങൾ ഉൾപ്പെടുന്നതുമായ സിനിമയായിരിക്കും ആറാട്ട് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്.അതിഥി റാവുവാണ് ഈ സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്.
അതേസമയം ഈ ചിത്രത്തിനായി മോഹൻലാൽ വാങ്ങിയ പ്രതിഫലം ശ്രദ്ധ നേടുകയാണ്. റെക്കോർഡ് തുകയാണ് ഈ ചിത്രത്തിനായി മോഹൻലാൽ വാങ്ങിയിരിക്കുന്നത്.മാസ്സ് മസാല എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിനായി മോഹൻലാൽ 11 കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കലാമണ്ഡലം ഗോപിയാശാനും ഈ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്.