ഇതാണ് ബിഗ്ഗ്ബോസ് സീസൺ 3 ലെ മത്സരാർത്ഥി ഋതു മന്ത്ര. ഫോട്ടോസ് തിരഞ്ഞ് സോഷ്യൽ മീഡിയ.
ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ്ബോസിന്റെ മൂന്നാമത്തെ പതിപ്പ് വാലെന്റൈൻസ് ഡേ ആയ ഇന്നലെ ആരംഭിച്ചിരിക്കു കയാണ്. പതിവുപോലെ ഹോസ്റ്റായ മോഹൻലാൽ എല്ലാവർക്കും പുതിയ വീട് കാണിച്ചു കൊടുത്തുകൊണ്ടാണ് തുടങ്ങിയത്. 14 പുതിയ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്. ഇവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. സിനിമയിൽ നിന്നുള്ള പരിചിത മുഖങ്ങളിൽ മണിക്കുട്ടനും നോബിയും ഉൾപ്പെടും. പുതിയ ഷോയുടെ ആരംഭത്തിന് ശേഷം മലയാളികൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് ഒരു സുന്ദരിയെയാണ്. സിംഗറും മോഡലുമായ 14 പേരിൽ ഒരു മത്സരാർത്ഥിയായ ഋതു മന്ത്രയെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ കൂടുതലായി തിരയുന്നത്. ഋതുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇപ്പോൾ ഫോളോവേഴ്സ് കൂടി കൊണ്ടിരി ക്കുകയാണ്. ഷോ ആരംഭിച്ചു ഒരു ദിവസത്തിനകം തന്നെ ഋതുവിനായി ഫാൻ ഗ്രൂപ്പുകളും ആർമികളും രൂപപ്പെട്ടിരിക്കു കയാണ്. ഋതുവിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഋതു അവസാന മായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ഫെബ്രുവരി 13നാണ്. ആലക്കോട് എന്ന ചെറിയ ഗ്രാമത്തിൽ നിന്നുമാണ് ഋതു വരുന്നത്. മലയാള മീഡിയത്തിൽ പഠിച്ചുവളർന്ന ഋതു, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഊർജവും ശക്തിയും അമ്മയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. കിടിലം ഫിറോസ്, ഡിംപൽ ഭാൽ, മണിക്കുട്ടൻ, മജ്സിയ ഭാനു, ലക്ഷ്മി ജയൻ, സൂര്യ മേനോൻ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, അഡോണി ജോൺ, റംസാൻ മുഹമ്മദ്, സന്ധ്യ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരാണ് മറ്റു മത്സരാർത്ഥികൾ.എല്ലാ ദിവസവും രാത്രി 9:30-നാണ് ഷോ തുടങ്ങുന്നത്. കഴിഞ്ഞ തവണത്തെ ഷോ കോവിഡ് പ്രതിസന്ധി കാരണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നോബിയാണ് ഇത്തവണ ആദ്യം വീട്ടിൽ പ്രവേശിച്ചത്.