“എന്റെ ചിരിയുടെ ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ”? 96 ലെ കുട്ടിജാനുവിന്റെ പുതിയ ചിത്രങ്ങൾ വൈറൽ ആവുന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയ നടിയാണ് ഗൗരി ജി കിഷൻ. താരം മലയാളി ആണെങ്കിലും തമിഴിൽ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളുള്ളത്. സൂപ്പർഹിറ്റ് ചിത്രമായ 96ൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചായിരുന്നു താരം ആരംഭിച്ചത്. ഈ കഥാപാത്രം ആണ് ഗൗരിയെ ശ്രദ്ധേയയാക്കിയത്. തുടർന്ന് ബിബിൻ ജോർജ് അഭിനയിച്ച ‘മാർഗം കളി ‘ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി. ഈ അടുത്ത് റിലീസ് ആയ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലും ഗൗരി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി ജി കിഷൻ 9 ലക്ഷത്തിന് മുകളിൽ മുകളിൽ ആരാധകരെ ഇൻസ്റ്റഗ്രാമിലൂടെ നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ ഓരോ ഫോട്ടോകൾക്കും മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. Can you hear the sound of my laughter? എന്റെ ചിരിയുടെ ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് താരം ഫോട്ടോ അപ്ലോഡ് ചെയ്തിട്ടുള്ളത്.
തീയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന വിജയ് ചിത്രം മാസ്റ്ററിലും ഗൗരി ശ്രദ്ധേയ കഥാപാത്രം ചെയ്തിരുന്നു.