അഡാർ ലുക്കിൽ ജോസഫ് നായിക മാധുരി. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
നടൻ ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിരുന്നു ‘ജോസഫ് ‘. എന്നാൽ ആ ചിത്രം മലയാളികൾക്ക് മറ്റൊരു നടിയെ കൂടി നൽകിയിരുന്നു. തനി നാടൻ മലയാളി മങ്കയുടെ വേഷത്തിൽ എത്തിയ മാധുരി. ചിത്രത്തിൽ വളരെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നു എങ്കിലും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മാധുരി അവതരിപ്പിച്ചത്. പൂമുത്തോളെ എന്ന് തുടങ്ങുന്ന ജോസഫിലെ ശ്രദ്ധേയമായ ഗാനരംഗങ്ങൾ മാത്രം മതി മാധുരിയെ മലയാളികൾ എന്നും താരത്തെ ഓർത്തിരിക്കാൻ. ശാലീനമായ സൗന്ദര്യവും ഭവ്യമായ പുഞ്ചിരിയും താരത്തിന്റെ പ്രത്യേകതകളായി ആരാധകർ എടുത്തു പറയുന്നു.2019 ൽ പുറത്തിറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രത്തിൽ കെ പി എ സി ലളിതയുടെ കുട്ടിക്കാലം അവതരി പ്പിച്ചത് മാധുരി ആയിരുന്നു. ഈ കഥാപാത്രത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ മാധുരിക്ക് സാധിച്ചു. സിനിമയിൽ നാടൻ വേഷങ്ങളാണ് ചെയ്തതെങ്കിലും നടി ഒരു മോഡൽ കൂടിയാണ്. കൂടാതെ എങ്ങനെയെല്ലാം മോഡലിന് വേണ്ടി പോസ് ചെയ്യണമെന്ന പ്രശസ്തമായ വീഡിയോ ചെയ്തതും താരം തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ട്. പ്രേക്ഷകരുടെ അശ്ലീല കമന്റുകൾക്ക് ചുട്ട മറുപടിയുമായി താരം രംഗത്തെത്തിയതും വാർത്തയായിട്ടുണ്ട്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത് താരത്തിന്റെ പുതിയ ഒരു ഹോട്ട് ഫോട്ടോ ആണ്. സദാചാര വാദികൾക്ക് ഇരിക്കപ്പൊറുതി കൊടുക്കാതിരിക്കാൻ മാത്രം കെൽപ്പുള്ള ചിത്രങ്ങളാണ് ഇവ. വളരെ പെട്ടെന്നാണ് ഈ ചിത്രങ്ങൾ തരംഗമായത്. അനവധി താരങ്ങളാണ് ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.