അനിയത്തിക്കൊപ്പം അവധിക്കാല ചിത്രങ്ങളുമായി അഹാനകൃഷണ.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാ റിന്റെ മകളായ അഹാ ന ലൂക്ക, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. സിനിമക്ക് പുറമെ ഇൻസ്റ്റാഗ്രാമിലും നടി സജീവമാണ്. സഹോദരി മാർക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും അഹാന പങ്കുവെക്കാ റുണ്ട്. ഇപ്പോൾ പുതിയ വെക്കേഷൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് അഹാന. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ് ചിത്രങ്ങൾ പകർത്തിയത്. സ്റ്റൈലിഷ് ആയ ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞ ബാക്ഗ്രൗണ്ടിലാണ് ചിത്രങ്ങൾ. കോവളത്ത് നിന്ന് പകർത്തിയ ചിത്രമാണ് എന്നാണ് അഹാനയുടെ വിശദീകരണം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ഗ്ലാമർ ചിത്രങ്ങൾ അഹാന പങ്കുവെച്ചിരുന്നു. പന്ത്രണ്ടാം വയസ്സിലെ സ്വപ്നങ്ങളിൽ താൻ ഇങ്ങനെയായിരുന്നു എന്നാണ് ഒരു ഫോട്ടോയ്ക്ക് അഹാന നൽകിയ അടിക്കുറിപ്പ്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെയ്ഫയറർ ഫിലിമ്സിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാൻസി റാണി എന്ന ചിത്രവും അഹാനയുടെ വരാനിരിക്കുന്ന സിനിമയാണ്.