സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം. ദൃശ്യം ഹോളിവുഡിലേക്ക്…!

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ചിത്രമാണ് ദൃശ്യം. ബോക്സ്‌ ഓഫീസിൽ വൻ വിജയമായി മാറിയ ഈ സിനിമ മലയാളത്തിലെ ആദ്യ 50 കോടി ചിത്രം കൂടിയാണ്. 2013ൽ ആണ് ദൃശ്യം റിലീസ് ആയത്. കൂടാതെ ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ ദൃശ്യം 2റിലീസ് ആകാൻ ഒരുങ്ങവേയാണ് ദൃശ്യത്തെ കുറിച്ച് പുതിയ വിവരം സംവിധായകൻ ജീത്തു ജോസഫ് പങ്കുവെക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും കൂടാതെ ചൈനീസ് ഭാഷയിൽ പോലും റീമേക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം. ഇപ്പോ ഴിതാ സിനിമ ഹോളിവുഡിൽ റീമേക്ക് ചെയ്യാൻ പോകുന്നു വെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് .ദൃശ്യത്തിന്‍റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്നും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്ന തെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയ റക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ജീത്തു പറയുന്നു. ഈ പ്രൊജക്റ്റ്‌ യാഥാർഥ്യമായാൽ ഹോളിവുഡിൽ നിന്ന് തന്നെയാകും സംവിധായകൻ എന്നും ജീത്തു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!