“ആദ്യ ഘട്ടത്തില്‍ ഒരു കോടി മതി. ഇനിയും സഹായിക്കണം”- ധനസഹായം ആവശ്യപ്പെട്ട് അലി അക്ബർ.
1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും സംവിധായ കൻ അലി അക്ബർ ഫേസ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയിലേക്ക് വീണ്ടും ധന സഹായം ആവശ്യപ്പെട്ട് സംവിധായകന് അലി അക്ബര്‍. നിങ്ങളെല്ലാവരും കൂടെയു ണ്ടാകുമെന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ ആവശ്യത്തി നായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ചാണ് അലി അക്ബര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് 1921ന്റെ ചിത്രീകരണം ആരംഭിച്ചത്. സ്വാമി ചിദാനന്തപുരിയാണ് കോഴിക്കോട് വെച്ച് നടന്ന പൂജ ഉദ്ഘാടനം ചെയ്തത്. മലയാള സിനിമയിലെ പ്രമുഖരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്ന തെന്നും ഇവർക്കുള്ള അഡ്വാൻസ് നൽകി കഴിഞ്ഞുവെന്നും സംവിധായകൻ അറിയിച്ചു