കിടിലൻ വെറൈറ്റി ഡാൻസ് സ്റ്റെപ്പുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി. വീഡിയോ കാണാം.

ബിന്ദു പണിക്കരുടെയും സായി കുമാറിന്റെയും മകളാണ് അരുന്ധതി. ബി. നായർ. ടിക് ടോക് ഉണ്ടായിരുന്ന സമയത്ത് അച്ഛനും അമ്മക്കും ഒപ്പം രസകരമായ അവതരണങ്ങളുമായി എത്താറുള്ള താരപുത്രിയാണ് കല്യാണി എന്ന് വിളിക്കുന്ന അരുന്ധതി.എറണാകുളം സേക്രഡ് ഹാര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് കല്യാണി. ടിക് ടോക് ബാൻ ചെയ്ത ശേഷം ഇൻസ്റ്റാഗ്രാം റീൽസിലൂടെയും കല്യാണി സജീവമായി. കോളേജില്‍ അതിഥിയായി എത്തിയ മഞ്ജു വാര്യര്‍ക്കൊപ്പം നൃത്തം ചെയ്ത് കല്യാണി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.അടുത്തിടെയായി നൃത്ത വീഡിയോകളാണ് കല്യാണി പോസ്റ്റ് ചെയ്യാറുള്ളത്. 
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കല്യാണിയും കൂട്ടുകാരി അന്നയും അവതരിപ്പിച്ച നൃത്ത വീഡിയോ മില്യണ്‍ വ്യൂസ് നേടിയിരുന്നു ട്രഡിഷനലും സ്റ്റൈലിഷുമായി ആണ് ഇവരുടെ നൃത്തം ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!