‘സിനിമയെക്കുറിച്ച് ഒന്നും അറിയാതെ സിനിമയിൽ വന്ന ആളാണ് ഞാൻ.- ദുർഗ കൃഷ്ണ പറയുന്നു.

വിമാനം എന്ന പ്രിത്വിരാജ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം 2 പോലുള്ള ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി ദുർഗ മാറി. ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ജീത്തു ജോസെഫിന്റെ സംവിധാന ത്തിൽ മോഹൻലാലും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ‘റാം’ ആണ് ദുർഗ്ഗയുടെ പുതിയ ചിത്രം. തൃഷയുടെ അനുജത്തിയുടെ വേഷത്തിലാണ് ദുർഗ ചിത്രത്തിൽ വരുന്നത്. താൻ ഏറെ ആരാധിക്കുന്ന മോഹൻലാൽ സാറിന്റെയും തൃഷ മാമിന്റെയും കൂടെ അഭിനയിക്കാൻ സാധിച്ചതാണ് പോയ വർഷത്തെ തന്റെ ഏറ്റവും വലിയ സന്തോഷം എന്ന് നടി പറഞ്ഞു. ലോക്കഡൗ ണിനിടയിൽ ‘കുടുക്ക് 2025’ എന്ന ചിത്രത്തിലും നടി അഭിനയിച്ചു. ലോക്കഡൗണിനു ശേഷം മനുഷ്യർക്ക് വരുന്ന മാറ്റങ്ങൾ എങ്ങനെയെല്ലാമാണെന്നാണ് ചിത്രം ചർച്ച ചെയ്യുന്നത്. പുതിയൊരു കുടുംബത്തിൽ എത്തിയ ഫീൽ ആയിരുന്നു കുടുക്കിൽ അഭിനയിക്കുമ്പോൾ എന്നും തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചിത്രം തിരഞ്ഞെടുത്തത് എന്നും നടി പറഞ്ഞു. കൂടാതെ പ്രശസ്ത ഛായഗ്രാഹകൻ തിരു സാറിന്റെ ഒപ്പം പ്രവർത്തിക്കാനായത് ഒരു ഭാഗ്യമായി കണക്കാക്കുന്നു എന്നും നടി പറഞ്ഞു. സിനി മയെക്കുറിച്ച് ഒന്നും അറിയാതെ സിനിമയിൽ വന്ന ആളാണ് താനെന്നും മറ്റുള്ളവർ പറയുംപോലെ സിനിമ പ്രവേശനം അത്ര ബുദ്ധിമുട്ടില്ലായിരുന്നു എന്നും നടി പറഞ്ഞു. ഇപ്പോൾ സിനിമ പഠിച്ചുവെന്നും സിനിമ സൗഹൃദങ്ങൾ വന്നുചേർന്നുവെന്നും പുറത്തു വച്ചു കാണുമ്പോൾ ആളുകൾ സ്നേഹം പ്രകടിപ്പിക്കു ന്നതിൽ സന്തോഷം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു. ശരീരഭാരത്തെ കുറിച്ച് ഒട്ടും ചിന്തയില്ലെന്നും ഭക്ഷണത്തിനോട് വലിയ താല്പര്യമാണെന്നും നടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!