“പ്രണയമുണ്ടായിരുന്നു. ഇപ്പോൾ കട്ട സിംഗിളാണെന്നാണ്.” – പാടത്തെ പൈങ്കിളിയിലെ മനീഷ.
അടുത്തിടെ പുതിയതായി ഏഷ്യാനെറ്റിൽ ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന സീരിയൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.പതിവിൽ നിന്ന് വ്യത്യസ്തമായ കഥ പറയുന്ന പാടാത്ത പൈങ്കിളി ആരാധകർ നെഞ്ചിലേറ്റി കഴിഞ്ഞിരിക്കുന്നു. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് ഈ സീരിയൽ സംവിധാനം ചെയ്യുന്നത്.
2020 സെപ്റ്റംബർ ഏഴിന് സംപ്രേഷണം ആരംഭിച്ച ഈ പരമ്പര പറയുന്നത് കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ കഥയാണ്. ദിനേഷ് പള്ളത്തിന്റേതാണ് കഥ.കേന്ദ്രകഥാപാത്രമായ കൺമണിയായി എത്തുന്നത് നടി മനീഷ മഹേഷാണ്.നടി മനീഷ സീരിയലിലേക്ക് പുതുമുഖമായി എത്തിയ താരമാണ്. നായകവേഷം ചെയ്യുന്ന സൂരജ് സൺ സീരിയലിൽ പുതുമുഖമാണെങ്കിലും ടിക്ടോക്കിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും മലയാളി കൾക്ക് സുപരിചിതനാണ്. പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശിനിയായ മനീഷ മഹേഷ് എവിഎച്എസ്എസി ലായിരുന്നു സ്കൂൾ പഠനം പൂർത്തിയാക്കിയത്. അമ്മുവെന്ന ഓമനപ്പേരിൽ നാട്ടിൽ അറിയപ്പെടുന്ന മനീഷ അഭിനയ പരിചയം ഇല്ലാതെ തന്നെ നടിയായ ത്രില്ലിലാണ്. പാട്ടും ഡാൻസുമൊക്കെ വഴങ്ങുന്ന മനീഷ ടിക്ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ മനീഷ തന്റെ പ്രണയത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തേച്ചുവെന്നും താരം പറഞ്ഞ താരം താൻ അയാളെ തേച്ചൊട്ടിച്ചു വെന്നാണ് പറഞ്ഞത്. ഭാവിവരൻ ജിമ്മനും താടിയുള്ള ആളുമായിരിക്കണം എന്ന് താരം വെളിപ്പെടുത്തി. മധുരൈ അന്നൈ ഫാത്തിമ കോളേജിൽ ബിഎസ്ഇ എയർലൈൻ മൂന്നാം വർഷ വിദ്യാർഥിനി കൂടിയായ താരം ലീവെടുത്താണ് അഭിനയിക്കാനായി എത്തിയിരിക്കുന്നത്. താൻ കുക്കിങ്ങിൽ അത്ര പെർഫെക്ട് അല്ലെന്നും ഇപ്പോൾ തനിക്ക് പ്രണയമില്ലെന്നും താരം പറഞ്ഞു.
മനീഷക്ക് അമ്മയും ഒരു സഹോദരിയുമാണ് ഉള്ളത്. സഹോദരി പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുകയാണ്. തന്റെ അമ്മയുടെ കഷ്ടപാടാണ് താനിവിടം വരെയെത്തിയതിന് കാരണമെന്നാണ് മനീഷ പറയുന്നത്. പ്രണയമുണ്ടോ ലവർ ഉണ്ടോ എന്നീ ചോദ്യങ്ങൾക്ക് താൻ കട്ട സിംഗിളാണെന്നാണ് മനീഷ ഉത്തരം നൽകിയത്. യഥാർഥ ജീവിതത്തിൽ പാടുന്ന പൈങ്കിളി തന്നെയാണ് മനീഷ.സംഗീതവും നൃത്തവും മനിഷക്ക് വഴങ്ങും. സംസാരത്തിൽ യാതൊരു ജാഡയുമില്ലാതെ അടുത്ത വീട്ടിലെ കുട്ടിയായി തന്നെയാണ് മനീഷ പെരുമാറുന്നത്. അതുകൊണ്ട് തന്നെ സീരിയലിനോടൊപ്പം മനീഷയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയാണ്.