‘സെറ്റിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ കേട്ട പരാതി ഇതായിരുന്നു’.- തുറന്നുപറഞ്ഞ് എസ്തർ അനിൽ.
50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രമായ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ റിലീസ് ആകാൻ ഒരുങ്ങുകയാണ്. സൂപ്പർഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുള്ള ജീത്തു ജോസെഫാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അൻസിബ, മീന, എസ്തേർ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സ്വതസിദ്ധമായ അഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് എസ്തർ അനിൽ.മോഹൻലാൽ അതരിപ്പിക്കുന്ന ജോർജ് കുട്ടിയുടെ ചെറിയ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ എസ്തേർ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനായി എത്തിയ തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നതായി സെറ്റിലുള്ളവർ പറഞ്ഞുവെന്നാണ് എസ്തർ പറയുന്നത്.ദൃശ്യം2 ന്റെ സെറ്റിൽ വന്നപ്പോൾ താനേറ്റവും കൂടുതൽ കേട്ട പരാതിയാണ് എസ്തർ ഭയങ്കര സൈലന്റായി പോയല്ലോ എന്ന്. എല്ലാവർക്കും വ്യക്തിപരമായി ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും എസ്തർ പറഞ്ഞു. പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസർവ്ഡ് ആയി എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. ഇപ്പോൾ സിനിമയെ കുറച്ച് കൂടി ഗൗരവമായി കാണാൻ തുടങ്ങി.ദൃശ്യം രണ്ടിലെ മൂന്ന് സ്ത്രീകൾ എന്നാണ് എന്നെയും മീന ആന്റിയെയും അൻസിബ ചേച്ചിയെയും പ്രമോഷനും മറ്റുമായി എവിടെ പോയാലും അഭിസംബോധന ചെയ്യുന്നത് എസ്തർ പറഞ്ഞു.
ദൃശ്യം ഒന്നാം ഭാഗത്തിലെ താരങ്ങൾക്ക് പുറമെ ഗണേഷ് കുമാറും, മുരളി ഗോപിയും പ്രധാന വേഷങ്ങളിൽ രണ്ടാം ഭാഗത്തിൽ വരുന്നുണ്ട്. ഫാമിലി ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ദൃശ്യം 100 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ഒരു കൊലപാതകത്തിൽ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോർജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയിൽ പറയുന്നത്. എന്നാൽ ദൃശ്യം 2 ഒന്നാം ഭാഗത്തിൽ നിന്ന് വ്യത്യസ്തമായിരി ക്കുമെന്നും ഒരു മുഴുനീള ഫാമിലി ചിത്രമായിരിക്കുമെന്നുമാണ് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്.