‘പതിനായിരം രൂപയൊക്കെ ആയിരുന്നു ഇവരുടെ ഏറ്റവും കൂടുതൽ പ്രതിഫലം. ഇപ്പോ അവരൊക്കെ വാങ്ങിക്കുന്നത് കോടികൾ.’ സുരേഷ് കുമാർ.
പ്രമുഖ മലയാള നടനും നിർമാതാവുമാണ് ജി സുരേഷ് കുമാർ. കൂടാതെ പഴയ കാല നടി മേനകയുടെ ഭർത്താവും തെന്നിന്ത്യൻ താരം കീർത്തി സുരേഷിന്റെ അച്ഛനുമാണ് സുരേഷ് കുമാർ. ഇപ്പോൾ പഴയ കാലത്തെ അപേക്ഷിച്ചു പുതിയ കാലത്ത് നിർമാതാക്കൾക് മുടക്കുമുതൽ പോലും തിരിച്ചു കിട്ടാറില്ല എന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് സുരേഷ് കുമാർ. ഇന്ന് സിനിമയുടെ നിർമ്മാണ ചെലവ് വളരെ കൂടിയതും താരങ്ങൾ പത്തിരിട്ടിയോളം പ്രതിഫലം കൂട്ടിയതും ആണ് ഇതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയൊക്കെ പതിനായിരം രൂപ പ്രതിഫലം വാങ്ങിയ സിനിമയെ കുറിച്ചും കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് കുമാർ വ്യക്തമാക്കി സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ;
” സിനിമയുടെ ചർച്ചകളിൽ പണ്ടും ഇന്നും വ്യത്യാസമൊന്നുമില്ല. പക്ഷെ സിനിമ അന്നത്തെയും ഇന്നത്തെയും നോക്കിയാൽ രണ്ട് തരത്തിൽ മാറി പോയി. കോസ്റ്റ് മാറി. 2008ന് ശേഷമാണ് സിനിമയുടെ കോസ്റ്റ് ഭയങ്കരമായിട്ട് കൂടിയത്. അന്നിവർക്ക് ഉണ്ടായിരുന്ന പ്രതിഫലത്തിന്റെ എത്രയോ ഇരട്ടി ഇപ്പോൾ കൂട്ടി. ചിലർ അന്ന് കിട്ടിയതിന്റെ പത്തിരിട്ടിയൊക്കെ വലുതാക്കി. പക്ഷേ ഇന്ന് ഭയങ്കരമായിട്ട് കോസ്റ്റ് കൂടി പോയി. 1983ൽ ഞാനൊക്കെ ഒരു പടം ചെയ്യുന്നത് 12 പ്രിന്റ് അടക്കം 5 ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയ്ക്കാണ്. മമ്മൂട്ടിയും രതീഷും ശങ്കറുമൊക്കെ ആയിരുന്നു താരങ്ങൾ. കൂലി എന്നാണ് സിനിമയുടെ പേര്. അന്ന് പതിനായിരം രൂപയൊക്കെ ആയിരുന്നു ഇവരുടെ ഏറ്റവും കൂടുതൽ പ്രതിഫലം. ഇപ്പോ അവരൊക്കെ വാങ്ങിക്കുന്നത് എത്ര കോടികളാണെന്ന് ആലോചിച്ച് നോക്കൂ.”