മലയാളത്തിന്റെ മരുമകളാക്കാൻ ഒരുങ്ങി ‘നാഗകന്യക’, മൗനി റോയി ഇനി കേരളത്തിന്റെ സ്വന്തം.

നാഗിൻ എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രശസ്തയായി പിന്നീട് ബോളിവുഡിൽ പ്രവേശിച്ചു ഏറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മൗനി റോയ്. രാജ്‌കുമാർ റാവോയുടെ മെയ്ഡ് ഇൻ ചൈന, അക്ഷയ് കുമാറിന്റെ ഗോൾഡ് എന്നിങ്ങനെ അനവധി സിനിമകളിൽ മൗനി ചെറുതും വലുതുമായ റോളുകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മൗനി റോയ് വിവാഹിതയാകുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. മലയാളിയും ദുബൈയിൽ ബാങ്കറും ആയ സൂരജ് നമ്പ്യാർ ആണ് വരൻ.ദീർഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമാണ് ദേശീയ മാധ്യമങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ട്. തന്റെ കാമുകന്റെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മൗനി റോയ്.

ഏറെ നാളുകളായി ഇവർ അടുപ്പത്തിലാ ണെന്ന വാർത്തയും പ്രചരിച്ചിരുന്നു. കൂടാതെ താരം പങ്കുവച്ച ഒരു വിഡിയോയിൽ തന്റെ കാമുകന്റെ മാതാപിതാക്കളെ അച്ഛൻ ‘അമ്മ എന്ന് വിളിക്കുന്നത് ഏറെ ചർച്ച ആയിരുന്നു. മലയാളിയായ സൂരജ് നമ്പ്യാർ മൗനിയുടെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. വിവാഹത്തെക്കുറിച്ച് കൂടുതലായൊന്നും വാർത്തകൾ വന്നിട്ടില്ല എന്നാൽ അതേസമയം കേരള സാരിയിൽ താരം പോസ്റ്റ്‌ ചെയ്ത ചിത്രം വൈറൽ ആവുകയാണ്. നിമിഷ നേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്. ബോളിവുഡിൽ അക്ഷയ് കുമാർ ചിത്രമായ ഗോൾഡിലൂടെയാണ് താരം അരങ്ങേറിയത്. നാഗിൻ എന്ന സീരിയൽ നാഗകന്യക എന്ന പേരിൽ മൊഴിമാറ്റം ചെയ്ത് മലയാളികൾക്ക് മുന്നിൽ വന്നിരുന്നു കൂടാതെ സൂപ്പർഹിറ്റ് ചിത്രമായ കെ ജി എഫിൽ ഐറ്റം ഡാൻസും താരം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!