‘മനസ്സിന് കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കാൻ പോരാടേണ്ടി വരുക എന്നത് കഷ്ടമാണ്’. സംയുക്ത മേനോൻ.

പോപ്‌കോൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച നടിയാണ് സംയുക്ത മേനോൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടി ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. കോവിഡ് പ്രതിസന്ധിക്കു ശേഷം മലയാളത്തിൽ റിലീസ് ആയ വെള്ളം എന്ന ജയസൂര്യ ചിത്രത്തിലും നടി മികച്ച പ്രകടനം കാഴ്ചവെച്ചു. തീവണ്ടി എന്ന ചിത്രത്തിന് ശേഷമാണ് സംയുക്ത മലയാളികൾക്കിടയിൽ കൂടുതൽ പ്രശസ്തയായത്. ഈ സിനിമയുടെ ഭാഗമാകുന്നത് വളരെ സിനിമാറ്റിക് ആയാണെന്ന് നടി പറയുന്നു. ലില്ലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ വെച്ചാണ് തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്ന് നടി മുൻപ് പറഞ്ഞിരുന്നു. ഈയിടെ സംയുക്തയുടെ പുതിയ ചിത്രമായ എറിഡയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. ഒരു കൊച്ചുകുട്ടി ഷോർട്ട്സിട്ട ഫോട്ടോ കണ്ടാൽ തീരാവുന്നത്ര ദുർബലരാണോ ഇവർ എന്നായിരുന്നു സംയുക്തയുടെ ചോദ്യം. മനസ്സിന്റെ ഉള്ളിലെ ഈവിൾ പുറത്തു വരുന്നതാണിത്‌. നമ്മളെന്തെങ്കിലും ചെയ്‌താൽ ഒരാളിലെങ്കിലും മാറ്റം വരുമെന്ന് വിശ്വസിക്കുന്ന ആളാണ്‌ താൻ. എന്നാൽ ഇത്തരം ചിന്തകൾ മനസ്സിൽ ഉറച്ചുപോയവരെ എന്തു ചെയ്യാനാകും. ഈ കാലഘട്ടത്തിലും മനസ്സിന് ഇഷ്ടപ്പെട്ട കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കാൻ പോരാടേണ്ടി വരുക എന്നത് കഷ്ടമാണെന്നും നടി കൂട്ടിച്ചേർത്തു. താൻ ഷോർട്സ് ധരിച്ച ചിത്രം പോസ്റ്റ്‌ ചെയ്താൽ സാരിയിൽ കാണാനാണ് ഇഷ്ടമെന്ന് പറയുന്നവരുണ്ട്. അവർ അവരുടെ അഭിപ്രായം മാത്രം ആണ് പറയുന്നത്. അത് മാന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!