എന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇതൊക്കെയാണ്.!!! മാളവിക മോഹനൻ പറയുന്നു.
ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയിൽ ചുവടു വെച്ച നടിയാണ് മാളവിക മോഹനൻ. പിന്നീടങ്ങോട്ട് തമിഴിൽ സാക്ഷാൽ രജനികാന്തിനും ദളപതി വിജയ്ക്കും ഒപ്പം വരെ അഭിനയിച്ച മാളവിക ഒട്ടനേകം ആരാധകരെ സമ്പാദിച്ചു. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശ നവിജയം തുടരുന്ന മാസ്റ്ററിൽ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മാളവിക മോഹനൻ കൂടുതൽ പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ്. മാസ്റ്ററിലെ മാളവികയുടെ ചിത്രങ്ങൾ വച്ചു സമൂഹമാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ വന്നിരുന്നു. ഇതിൽ ചില ട്രോളുകൾ മാളവിക തന്നെ സ്വന്തം പേജിൽ പോസ്റ്റ് ചെയ്യുകയും ഈ ട്രോളുകൾ വളരെ ആസ്വദിച്ചു എന്ന് പറയുകയും ചെയ്തു. ഇത് താരത്തിന് വൻ പ്രശംസകൾ വാങ്ങി കൊടുത്തിരുന്നു.
അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും തന്റെ പ്രതിഭ മാളവിക തെളിയിച്ചു. താരം തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്.
മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വസ്ത്രധാരണയിലും ഫിറ്റ്നസ്സിലും താൻ ശ്രദ്ധിക്കാനുള്ള കാര്യങ്ങളെപ്പറ്റി മാളവിക വെളിപ്പെടുത്തി യിരിക്കുകയാണ്. സൗന്ദര്യ സംരക്ഷണത്തിനായി താൻ ആശ്രയിക്കുന്നത് നാടൻ വഴികൾ ആണെന്നു പറഞ്ഞ താരം ആയുർവേദ ഉൽപ്പന്നങ്ങൾ ആണ് കൂടുതലായും ഉപയോഗി ക്കാറുള്ളത് എന്നും ഫെയ്സ് പാക്ക് ആയി ഉപയോഗിക്കുന്നത് രക്തചന്ദന പൊടിയാണെന്നും മേക്കപ്പ് റിമൂവ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണ യാണെന്നും വെളിപ്പെടുത്തി. ആര്യവൈദ്യശാലയിൽ നിന്നുള്ള കാച്ചിയ എണ്ണയാണ് മുടിക്ക് ഉപയോഗിക്കുന്നതെന്നും താരം പറഞ്ഞു. പഠിക്കുന്ന സമയത്ത് അത്ലറ്റിക്സിൽ സജീവമായിരുന്നത് ഫിറ്റ്നസ് സ്വന്തമാക്കാൻ സഹായിച്ചു എന്നും ഇതിന് പുറമെ ഫിറ്റ്നെസിനായി വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും താരം പറഞ്ഞു. അപ്പം, ദോശ, ഇഡലി, സാമ്പാർ തുടങ്ങിയ നാടൻ ഭക്ഷണങ്ങളാണ് കൂടുതലായും കഴിക്കുന്നത് എന്ന് പറഞ്ഞ താരം തനിക്ക് യോഗ ചെയ്യാനുള്ള ക്ഷമയില്ലെന്നും കൂട്ടിച്ചേർത്തു.