ജിമ്മിൽ വർകൗട്ട് ചെയ്യുന്ന കിടിലൻ വീഡിയോ പങ്കുവെച്ച് നടി വേദിക. വീഡിയോ കാണാം.
ദിലീപ് നായകനായ കോമഡി ചിത്രം ശൃംഗാരവേലനിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വേദിക. അതിന് ശേഷം കസിൻസ്, ജെയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങി മറ്റു മലയാള ചിത്രങ്ങളിലൂടെയും വേദിക നായികയായി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ 2016ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ വന്നതിന് ശേഷം താരം മലയാളത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായി തിളങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ പുതിയ വർക്ഔട് വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
വീഡിയോ കാണാം.