”പര്‍ദ്ദയിടും. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. പക്ഷേ സിനിമയില്‍ അതൊന്നുമില്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ”. സജിത ബേട്ടി.

ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങളിലൂടെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ താരമാണ് സജിത ബേട്ടി.എന്നാൽ ഇപ്പോള്‍ ജീവിതവും സിനിമയും രണ്ടാണെന്ന് വ്യക്തമാക്കുകയാണ് താരം. മകളുണ്ടായതിനു ശേഷം സജിതാ ബേട്ടി കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കു കയായിരുന്നു. ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായി രുന്നു താരം.താൻ നിസ്‌കാരം കൃത്യമായി ചെയ്യാറുണ്ടെന്നും പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ആളാണെന്നും സജിത പറയുന്നു. എന്നാൽ സിനിമയുടെ ലോകം വ്യത്യസ്തമാണെന്നും അവിടെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് സ്ഥാനമില്ലെന്നും സജിത കൂട്ടിച്ചേർത്തു. സജിതയുടെ വാക്കുകള്‍;

“ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പര്‍ദ്ദയിടും. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ സിനിമയില്‍ അതൊന്നുമില്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യകതി പരമായ കാര്യങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ അഭിനയം തീര്‍ന്ന് മടങ്ങി വന്നാല്‍ ഞാന്‍ പപ്പയുടെയും മമ്മിയുടേയും മോളാണ്. ഇപ്പോള്‍ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും താന്‍ അഭിനയിച്ചിട്ടുണ്ട്, ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാല്‍ തിരിച്ചുവരും. എങ്കിലും മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂ ടെയായാല്‍ സന്തോഷം. അഭിനയം ഒരിക്കലും നിര്‍ത്തില്ല. മോള്‍ക്ക് വേണ്ടിയാണ് മാറി നിന്നത്. മോളുടെ വളര്‍ച്ച അടുത്തു നിന്നു കാണണം.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!