പുതിയ ചിത്രങ്ങൾ എമ്പുരാനും, ബറോസും എന്ന് എത്തും.?? ആകാംക്ഷയുണർത്തി മോഹൻലാലിൻറെ മറുപടി.!!!

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചലചിത്രമാണ് ദൃശ്യം 2. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആമസോൺ പ്രൈമി ലൂടെ ഫെബ്രുവരി 19ന് റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം പ്രശസ്ത ഓൺലൈൻ സിനിമാ മീഡിയ ആയ ഫിലിം കംപാനിയന് മോഹൻലാൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ വരുന്ന ചിത്രങ്ങളെ കുറിച്ച് നടത്തിയ ചില വെളിപ്പെടു ത്തലുകൾ ശ്രദ്ധ നേടുകയാണ്. പ്രശസ്ത ചലച്ചിത്ര നിരൂപകയായ അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ആ ചിത്രത്തിൽ അഭിനയിക്കുന്നവർ കൂടുതലും സ്പെയിൻ, പോർട്ടുഗൽ, ഘാന, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണെന്നും, അതുപോലെ ചിത്രത്തിന്റെ സംഘട്ടന സംവിധായ കൻ തായ്‌ലൻഡിൽ നിന്നുള്ള ആളാണെന്നും മോഹൻലാൽ പറയുന്നു. ചിത്രത്തിന്റെ കഥ തന്റെ ഉള്ളിലെ കുട്ടിയെ ഉണർത്തി എന്നാണ് നടൻ പറഞ്ഞത് . ചിത്രത്തിന്റെ പ്രവർത്തനം ആരംഭിക്കാ ത്തത് കോവിഡ് പ്രതിസന്ധി കാരണം ആണെന്നും എല്ലാം നന്നായി വന്നാൽ ഈ വർഷം ഏപ്രിൽ മുതൽ ചിത്രീകരണം ആരംഭിക്കു മെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിൽ ലൂസിഫർ സിനിമ ചർച്ച ചെയ്യുമ്പോൾ ആ ചിത്രം തനിക്ക് ഇഷ്ടപെട്ടുവെന്നും രണ്ടാം ഭാഗമായ എമ്പുരാൻ എന്നാണ് ചിത്രീകരണമാരംഭിക്കുക എന്നും അനുപമ ചോദിച്ചു. ചിത്രത്തി ന്റെ കഥ പൂർത്തിയായി എന്നും കോവിഡ് പ്രതിസന്ധികൾ കാരണമാണ് ഷൂട്ടിംഗ് വൈകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനം ഷൂട്ടിംഗ് ആരംഭിക്കാൻ ആണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. പക്ഷെ വിദേശ രാജ്യങ്ങളിലെ സ്ഥിതി അനുസരിച്ചു ചിലപ്പോൾ അടുത്ത വർഷം ആദ്യത്തേക്കും ഷൂട്ടിംഗ് തുടങ്ങുന്നത് നീളാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുരളി ഗോപി രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിത്വിരാജ് സുകുമാരൻ ആണ്. ഇത് കൂടാതെ ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രവും ചെയ്യുന്ന മോഹൻലാൽ, ആശീർവാദ് സിനിമാസ് അമ്മ അസോസിയേഷന് വേണ്ടി നിർമ്മിക്കുന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!