കിടിലൻ മോഡേൺ ലുക്കിൽ ഉടൻ പണം അവതാരകർ ഡേയ്‌നും മീനാക്ഷിയും. അമ്പരന്ന് ആരാധകർ.!!

സൂപ്പർഹിറ്റ് ടെലിവിഷൻ പരിപാടിയായ ഉടൻ പണത്തിന്റെ മൂന്നാം പതിപ്പിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അവതാരക ജോഡിയാണ്‌ ഡേയ്‌നും മീനാക്ഷിയും. ഇവരുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വൈറലാകുന്നു. വനിതയുടെ കവർ പേജിനു വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്. അറിവുകൊണ്ട് പണം നേടാവുന്ന ഗെയിം ഷോ ആയ ഉടൻ പണത്തിന്റെ മൂന്നാം ഭാഗമായ ഉടൻ പണം 3.0 ൽ പ്രേക്ഷകരുടെ വൻ പിന്തുണയോടെ വിജയകരമായി മുന്നേറുകയാണ്. ഏറെ പരിഷ്ക്കാരങ്ങ ളോടെയാണ് ഉടൻ പണം 3.0 ആരംഭിച്ചത്. മത്സരാർഥികൾക്ക് വീട്ടിലിരുന്നു തന്നെ മത്സരിക്കാം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

കൂടാതെ പ്രേക്ഷകർക്കും മത്സരാർത്ഥി നേടുന്ന തുക നേടാൻ മനോരമ മാക്സിലൂടെ അവസരം ലഭിക്കുന്നു. ഡയ്‌നിന്റെയും മീനാക്ഷിയുടെയും അവതരണ മികവും പരിപാടിയുടെ വിജയത്തിന്റെ വലിയ ഒരു ഘടകമാണ്. രണ്ടാം സീസണിൽ അവതാരകർ വേറിട്ട കോസ്റ്റ്യൂമുകളിലൊക്കെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ പാത പിന്തുടർന്ന് കൊണ്ട് മൂന്നാം പതിപ്പിലും അവതാരകരായ ഡേയ്‌നും മീനാക്ഷിയും വ്യത്യസ്ത കഥാപാത്രങ്ങളായാണ് ഓരോ എപ്പിസോഡിലും പ്രത്യക്ഷപ്പെട്ടത്. പൊതുവിജ്ഞാനം അടിസ്ഥാനമാക്കി നടത്തുന്ന പരിപാടി ആയതിനാൽ ഉടൻ പണത്തിനു പ്രേക്ഷകർ ഏറെയാണ്

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!