“ആരാണ് പാര്‍വതി”.? അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍.!!! രചനക്ക് മറുപടിയുമായി നടൻ ഷമ്മി തിലകൻ.

മലയാള സിനിമാ താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരോത്ഘാടനത്തിൽ സ്ത്രീ അംഗങ്ങളെ വേദിയിൽ ഇരുത്താത്തതിനെ നടി പാർവതി വിമർശിച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ഇതിനു പിന്നാലെയാണ് നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടൻ ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്‌. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം ചര്‍ച്ചയായ നടി രചന നാരായണന്‍കുട്ടിയുടെ ഒരു ചോദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാർവതി ആരാണെന്ന നടിയുടെ ചോദ്യത്തിന് ഷമ്മി തിലകൻ നൽകിയ മറുപടിയിങ്ങനെ

“ആരാണ് പാര്‍വതി, അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍”. കഴിഞ്ഞ ദിവസം നടി പാർവതി അമ്മ സംഘടനയുടെ പരിപാടിയിൽ സ്ത്രീകളുടെ അസാന്നിധ്യത്തെ വിമർശിച്ചിരുന്നു. വേദിയിൽ പുരുഷന്മാർ മാത്രം ഇരിക്കുകയും സ്ത്രീകൾ നിൽക്കുകയുമാണെന്ന് നടി പറഞ്ഞു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുമുണ്ട് എന്നും നടി കൂട്ടിച്ചേർത്തു. അതേസമയം സ്ത്രീകളുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടിമാരായ ഹണി റോസും രചന നാരായണന്‍കുട്ടിയും രംഗത്ത് എത്തി.ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍ എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍ എന്നായിരുന്നു രചനയുടെ പ്രതികരണം.ഇതിനോടൊപ്പം പുരുഷ താരങ്ങൾ നിന്നും സ്ത്രീകൾ ഇരുന്നുമുള്ള ചിത്രവും നടി പങ്കുവച്ചു. ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെ ന്നുമായിരുന്നു എന്ന് നടി ഹണി റോസും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!