തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി.!
അൽത്താഫ് സംവിധാനം ചെയ്ത്, നിവിൻ പോളി നായകനായി എത്തിയ “ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞു. മലയാള സിനിമയിലെ യുവനായകന്മാരോടൊപ്പം അഭിനയിച്ച താരം യുവനായികമാരുടെ ഇടയിൽ മുന്‍പന്തിയിലാണ്. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളത്തിലെ അവിഭാജ്യഘടകമായി മാറിയ താരം, തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഐശ്വര്യക്ക് കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ മറ്റൊരു സുവർണാവസരമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.’ മഹേഷിന്റെ പ്രതികാരത്തിന്റെ’ തെലുങ്ക് റീമേകായ ഗോഡ്സെ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തെലുങ്കില്‍ അരങ്ങേറുന്നത്. തെലുങ്ക് സിനിമാ ലോകത്തും കന്നി അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് ഐശ്വര്യ. തെലുങ്കിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന നടൻ സത്യദേവ് ആണ് ഐശ്വര്യയോടൊപ്പം അഭിനയിക്കുന്നത്. സംവിധാനം – ഗോപി ഗണേഷ് പട്ടാഭി. ചിത്രം നിര്‍മ്മിക്കുന്നത് സികെ എന്റര്ടെയ്ന്മെന്റാണ്. വളരെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.