മലയാളത്തിലെ അടുത്ത നായികയായി ഉടൻ.??? താരപുത്രിയുടെ മറുപടി ഇങ്ങനെ.!

റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് സായി കുമാർ. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമക്ക് താൻ അവിഭാജ്യ ഘടകമാണെന്ന് തെളിയിച്ച താരമാണ് അദ്ദേഹം.പിന്നീട മലയാള ചലച്ചിത്ര വേദിയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് താരം സമ്മാനിച്ചു. അതു പോലെ തന്നെ മലയാളികളുടെ ചിരി ഓർമ്മകളിലെ പ്രിയപ്പെട്ട താരമാണ് ബിന്ദു പണിക്കർ. രണ്ടു പേരുടെയും മകളാണ് കല്യാണി ബി നായർ. താര പുത്രിയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷക ർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. അടുത്ത നായികയായി താരത്തെ കാണാൻ സാധിക്കും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്നത്. കല്യാണി ഇപ്പോൾ ബികോം അവസാന വർഷ വിദ്യാർഥിനിയാണ്. എറണാംകുളത്ത് തേവര കോളജിലാണ് താരപുത്രി പഠിക്കുന്നത്. സിനിമയിലേക്ക് ഉണ്ടോ എന്ന ചോദ്യത്തിന് കല്യാണിയുടെ മറുപടി ഇങ്ങനെ; ‘ഇപ്പോൾ പഠനവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ മനസ്സിൽ പദ്ധതി ഒന്നുമില്ല’ എന്നുമാണ് താര പുത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!