ഇന്ദ്രജിത്തും ശാന്തി ബാലകൃഷ്ണനും ഒന്നിക്കുന്ന ആഹായിലെ മനോഹരമായ ഗാനം പുറത്തിറങ്ങി.
നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആഹാ’ ഇന്ദ്രജിത് സുകുമാരൻ, അമിത് ചക്കാലക്കൽ, ശാന്തി ബാലകൃഷ്ണൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാവുന്നത്. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള സിനിയിലെ ഒരു മനോഹര ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അണിയറക്കാർ പുറത്തിറങ്ങിയിരി ക്കുന്നത്. സയനോര ഫിലിപ്പാണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സയനോരയും ചേർന്നാണ്. വ്യത്യസ്ത സ്വഭാവത്തിൽ പെടുന്ന നാല് ഗാനങ്ങളാണ് ഈ സിനിമക്ക് വേണ്ടി സയനോര ഒരുക്കിയിരി ക്കുന്നത്. ഗായികയായ സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് സിനിമ നിർമ്മിക്കുന്നത്.
ചിത്രത്തിലെ ഗാനം;