സ്റ്റൈലിഷ് ലുക്കിൽ ഗീതാഗോവിന്ദം നായിക.!!! ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ.
വെറും നാലുവര്‍ഷം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദന. കന്നഡ സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടിയ്ക്ക് ഇന്ത്യയിലൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതല്‍ മൂല്യമുള്ള നടിമാരിലൊരാളാണ് രശ്മിക. വിജയ് ദേവരകൊണ്ട യുടെ നായികയായി ഗീതാഗോവിന്ദത്തിലൂടെ എത്തി കരീയറില്‍ ഒരു ബ്രേക്ക് നേടിയെടുത്തു. ഇപ്പോള്‍ ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയജോഡികളും ഇവര്‍ തന്നെയാണ്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ശ്രദ്ധേയമേകുന്നത്.