വിവാഹദിവസം നടന്ന കാര്യങ്ങൾ പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക. നടി ശരണ്യ ആനന്ദിന്റെ കുറിപ്പ് ഇങ്ങനെ.!!!
അഭിനയം, ഫാഷൻ ഡിസൈനർ, കൊറിയഗ്രാഫർ, മോഡൽ എന്നിങ്ങനെ വ്യത്യസ്തമാർന്ന മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയിലൂടെ അരങ്ങേറി പിന്നീട് മലയാളത്തിൽ സജീവമായ താരം ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മോഹൻലാൽ നായകനായ 1971 ബിയോണ്ട് ദി ബോർഡേഴ്സ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. സിനിമയ്ക്ക് പുറമെ മലയാള സീരിയൽ രംഗത്തും ശരണ്യ സജീവമാണ്. കുടുംബ വിളക്ക് എന്ന പരമ്പരയിലെ ശരണ്യയുടെ പ്രകടനം വളരെ മികച്ചതാണ്. എഷ്യാനെറ്റിൽ മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. ഇപ്പോഴിതാ താരം വിവാഹ ദിവസം താന്‍ എന്തൊക്കെയാണ് ചെയ്തതെന്ന് പറയുകയാണ്. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ കുറിപ്പ്;
ഒരുപാട് ദൂരെയുള്ള ഫാന്റസി ലോകത്ത് നിന്നും എത്തിയത് പോലെയാണ് ലോക്ഡൗണിലെ വിവാഹദിവസം തോന്നിയത്. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരായി. അന്നത്തെ ദിവസം ഞാന്‍ മന്ദഗതിയിലായിരുന്നു. രാവിലെ മുതല്‍ ദീര്‍ഘമായി ശ്വാസം എടുത്ത് പതിയെ പുറത്തേക്ക് വിട്ട് കൊണ്ടേ ഇരുന്നു. വായുവിന് എന്തെങ്കിലും മണമുണ്ടോന്ന് ഞാന്‍ നോക്കി കൊണ്ടേ ഇരുന്നു. എന്ത് പാട്ടാണ് അവിടെ പാടി കൊണ്ടിരിക്കുന്നത്. ആളുകള്‍ എന്തൊക്കെയാണ് സംസാരിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി തന്നെ ഞാന്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചിരുന്നു. എന്റെ വിവാഹദിവസമുള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ ഉള്‍കൊള്ളാന്‍ ഞാന്‍ ആഗ്രഹിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തിന്റെ ഗെയിറ്റില്‍ വളരെ സമാധാനത്തോടെ ഇരുന്നു.
എല്ലാം എങ്ങനെയായിരിക്കും നടക്കുക എന്ന് ഞാന്‍ അത്ഭുതപ്പെട്ട് കൊണ്ടേ ഇരുന്നു. ഞങ്ങള്‍ വളരെയധികം ആവേശത്തിലും കുറച്ച് പരിഭ്രമത്തിലുമായിരുന്നു. പക്ഷേ ദൈവ സാഹയത്താല്‍ വിവാഹം മനോഹരമായി തന്നെ നടന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള നന്ദി പങ്കുവെക്കുകയാണ്. എന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഡ്രൈവര്‍, കാറ്ററിംഗുകാര്, ഷെഫ്സ്, ഫോട്ടോഗ്രാഫേഴ്സ്, മാനേജര്‍മാര്‍, ക്ലീന്‍ ചെയ്യുന്നവര്‍ എന്നിങ്ങനെ എല്ലാവരോടും എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കുകയാണ്. ഞങ്ങളുടെ ഭാവി മനോഹരമായി തീരാന്‍ ഇനിയും ഞങ്ങളെ അനുഗ്രഹിക്കണമെന്നേ നിങ്ങളെല്ലാവരോടും പറയാനുള്ളു. എന്ന് ശരണ്യ ആനന്ദ്. താരം കുറിച്ചു.