‘കർഷക സമരത്തിനെപ്പറ്റി പിന്നീട് പ്രതികരിക്കാം’.! മോഹൻലാൽ.

രാജ്യത്ത് നടക്കുന്ന കര്‍ഷക സമരം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കർഷക സമരത്തെ കുറിച്ച് നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ ട്വിറ്ററിൽ കുറിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കർഷകർ നടത്തുന്ന സമരത്തിന് നിരവധി വിദേശികളാണ് പിന്തുണ നൽകിയത്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രത്തിനെ പിന്തുണച്ച് പല താരങ്ങളും രംഗത്ത് വന്നു. എന്നാൽ ഇവർക്ക് വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. എന്നാൽ രാജ്യാന്തര സെലിബ്രിറ്റികളടക്കം നിരവധിപേർ കർഷക സമരത്തെ പിന്തുണച്ചിട്ടും മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ മോഹൻലാലിനോട് ഒരു മാധ്യമ പ്രവർത്തകൻ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിലെ താരങ്ങൾ ആരും കർഷക സമരത്തിൽ പ്രതികരിച്ചു കണ്ടില്ല. സാധാരണയായി മറ്റു വിഷയങ്ങളിൽ പ്രതികരണം ഉണ്ടാവാറുണ്ടെന്നു മാധ്യമപ്രവർത്തകരിലൊരാൾ പറഞ്ഞപ്പോൾ, പിന്നീട് പ്രതികരിക്കാമെന്ന് മോഹൻലാൽ മറുപടി നൽകി. അതിന് അവസരം ഉണ്ടാകുമെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!