‘ദുൽഖർ അഭിനയിച്ച ആ രംഗത്തിന് പിന്നെ ഒരു പ്രശ്നവും സിനിമ കണ്ട ആർക്കും തോന്നിയില്ല’. ദുൽഖറിനെ കുറിച്ച് സിദ്ധിഖ് പറയുന്നതിങ്ങനെ.!

വളരെയേറെ വർഷങ്ങളായി മലയാള സിനിമയിൽ സജീവമായി തിളങ്ങി നിൽക്കുന്ന താരമാണ് സിദ്ധിഖ്. നായകൻ, സഹനടൻ, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളും മനോഹരമാക്കിയ താരമാണ് സിദ്ധിഖ്. എല്ലാതരം കഥാപാത്രങ്ങളേയും മികച്ച രീതിയിൽ അനശ്വരമാക്കൻ സിദ്ധീഖിന് കഴിയും. എന്നാൽ താരം ഇപ്പോൾ അച്ഛൻ വേഷങ്ങളിലും മുതിർന്ന വേഷങ്ങളിലും സിനിമയിൽ സജീവമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾ സിദ്ധിഖ് ശ്രദ്ധേയ വേഷങ്ങളിൽ എത്താറുണ്ട്. ഉസ്താദ് ഹോട്ടൽ, കൊമ്രേഡ് ഇൻ അമേരിക്ക എന്നീ വിജയ ചിത്രങ്ങളിൽ ദുൽഖറിന്റെ അച്ചന്റെ വേഷത്തിലായിരുന്നു സിദ്ധിഖ് എത്തിയത്. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവം മുമ്പ് ഒരു അഭിമുഖത്തിൽ സിദ്ധിഖ് വെളിപ്പെടുത്തിയിരുന്നു. സിദ്ധീഖിന്റെ വാക്കുകൾ;

ഉസ്താദ് ഹോട്ടൽ സമയത്ത് ദുൽഖർ അഭിനയിച്ച ഒരു ഭാഗം വീണ്ടും എടുക്കണമെന്ന് അതിന്റെ ക്യാമറാമാൻ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടു. അത്ര നന്നായി അഭിനയിച്ച ഷോട്ട് എന്തുകൊണ്ട് വീണ്ടും റീടേക്കിന് പോകണമെന്ന് ചോദിച്ചപ്പോൾ അതിൽ ചില കാര്യങ്ങളുണ്ട് സാറിന് പറഞ്ഞാൽ മനസിലാവില്ല എന്ന് പറഞ്ഞു. അങ്ങനെ എന്നെ മനസിലാക്കി തരാൻ കഴിയാത്ത സീൻ വീണ്ടും എടുക്കണ്ട എന്ന് ഞാനും പറഞ്ഞു. വീണ്ടും റീടേക്കിന് പോയാൽ അഭിനയിക്കാൻ ഞാൻ ഇല്ലെന്നും അറിയിച്ചു. പക്ഷേ ദുൽഖർ അഭിനയിച്ച ആ രംഗത്തിന് പിന്നെ ഒരു പ്രശ്നവും സിനിമ കണ്ട ആർക്കും തോന്നിയില്ല. അത്ര നന്നായി ദുൽഖർ ചെയ്തു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഈ കാര്യം മമ്മൂക്ക അറിഞ്ഞപ്പോൾ എന്നെ വഴക്ക് പറയുകയാണ് ചെയ്തത്. അവൻ കാര്യങ്ങൾ പഠിച്ചുവരട്ടെ. അങ്ങനെ റീടേക്കുകൾ എടുത്തല്ലേ ഒരോരുത്തരും വളർന്നുവരുന്നത്. എന്നൊക്കെ മമ്മൂക്ക പറഞ്ഞു. അവനെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാൻ നീ എന്തിനാ അങ്ങനെ കയറി ഇടപെട്ടത് എന്ന് മമ്മൂക്ക ചോദിച്ചു. സിദ്ധിഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!