വനിതാ താരങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ല; പ്രതികരണവുമായി നടി ഹണിറോസ്.

കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങു് നടന്നത്. ഒരുപാട് താരനിബിഡമായ പരിപാടിയായിരുന്നു അത്. എന്നാൽ ഉദ്ഘാടന ചടങ്ങില്‍ വനിതാ താരങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ല എന്ന പാർവതിയുടെ ആരോപണത്തോട് രചന നാരായൺകുട്ടിക്കു ശേഷം ഇതേ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ നടി ഹണിറോസ്. താരം മനോരമ ഓൺലൈനിലൂടെ വ്യക്തമാക്കിയ മറുപടി ഇങ്ങനെ;

അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പർ എന്ന ചുമതലയിൽ ഞങ്ങൾക്ക് അവിടെ ഒരുപാട് ജോലികൾ ഉണ്ടായിരുന്നു. അതിനിടയിൽ ഞങ്ങൾക്ക് ഇരിക്കാൻ പറ്റിയെന്നു വരില്ല. തന്റെ ചുമതലയിലുള്ള കാര്യങ്ങളെല്ലാം പൂർത്തിയാക്കി വരുമ്പോഴാണെന്ന് തോന്നുന്നു ഈ ചിത്രം എടുത്തത്. ഞാനും രചനയും മാത്രമല്ല മറ്റ് സ്ത്രീകളും പുരുഷന്മാരും, ബാക്കിയുള്ള അംഗങ്ങൾ അവിടെ നിൽപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!