കാവ്യാമാധവന്റെ അത്ര സൗന്ദര്യം എനിക്കില്ല. എന്നെകാണാൻ മറ്റൊരു നടിയെപ്പോലെ.!!! അനു സിത്താര.

മലയാളി പ്രേക്ഷക മനസ്സില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇടം പിടിച്ച നായികമാരിലൊരാളാണ് അനു സിത്താര. നല്ല വേഷങ്ങൾ ചെയ്ത് കുറഞ്ഞ ചിത്രങ്ങൾ കൊണ്ടു തന്നെ അനു സിതാര ശ്രദ്ധ നേടി. ഇപ്പോൾ മലയാള സിനിമയിലെ അഭിവാജ്യ ഘടകമാണ് അനു സിതാര. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. സഹനടിയായി വെള്ളിത്തിരയിൽ എത്തുകയും പിന്നീടങ്ങോട്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കു കയും ചെയ്തു. മലയാളത്തിലെ സുപ്പർ താരങ്ങൾക്കും യുവ നടൻമാർക്കും ഒരേ പോലെ നായികയായി മുന്നേറുകയാണ് അനു സിത്താര. മമ്മൂട്ടിക്ക് ഒപ്പം മാമാങ്കം എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മലയാള സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സൗന്ദര്യമുള്ളതും ആയ നായിക അനു സിത്താരയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. മലയാള തനിമയും നാടൻ സങ്കൽപങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത് പ്രേക്ഷകരെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ്.

അനു സിത്താരയുടെ ഈ സൗന്ദര്യത്തിൽ താനും ഒരു ആരാധകനാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. എന്നാൽ ഇതേ സമയം ആദ്യം മുതലേ പ്രേക്ഷകർ അനുസിതാരയെ ഉപമിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട കാവ്യ മധ്യവനോടാണ്. കാവ്യയും അനുസിതാരയും എവിടെയൊക്കയോ ഒരു സാമ്യതയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. പലപ്പോഴും പ്രേക്ഷകർ അനു സിതാരയെ ഉപമിക്കുന്നത് കാവ്യയുമായിട്ടാണ്. ഇതേ കുറിച്ച് അനു സിത്താരയുടെ വാക്കുകൾ ഇങ്ങനെ; എനിക്ക് അത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ്. കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. കുറച്ചുപേർ പറയുന്നത് എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയുമായി സാമ്യമുണ്ടെന്നാണ്. ലക്ഷ്മി ചേച്ചിയുടെ മുഖസാദൃശ്യമുണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എന്നെ ആ സിനിമയിൽ തിരഞ്ഞെടുത്തത്. തനിക്ക് പൊരുത്തപ്പെടാനാവുന്ന സിനിമകളെ താൻ ചെയ്യുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!