‘മോഹൻലാലിൻറെ കഴിവ് മനസ്സിലായത് ആ സിനിമയിലൂടെയായിരുന്നു’. തുറന്നു പറഞ്ഞ് സംവിധായകൻ സത്യൻ അന്തിക്കാട്.

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ ഒരുപാട് സംവിധായകരുണ്ട്. അതിൽ പ്രധാനിയായ സംവിധായകനാണ് സത്യൻ അന്തിക്കാട്. മലയാള സിനിമയിലേക്ക് ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു മോഹൻലാൽ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ട്. മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ ഹിറ്റാക്കിയ സത്യൻ അന്തിക്കാട് മോഹൻലാലിനെ വില്ലൻ കഥാപാത്രമായി ചിത്രീകരിച്ചും ഒരുപാട് സിനിമകൾ ചെയ്തു. അതിൽ പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു അപ്പുണ്ണി. മോഹൻലാൽ എന്ന നടനെ വില്ലനായി അവതരിപ്പിച്ച അനുഭവം തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സംവിധായകന്റെ വാക്കുകൾ; അപ്പുണ്ണി ചെയ്യാൻ തീരുമാനിക്കു മ്പോൾ മോഹൻലാൽ വില്ലനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. വികെഎൻ എഴുതിയ കഥയാണ്. അപ്പുണ്ണി എന്ന നീചൻ എന്നാണ് വികെഎൻ ആ സിനിമയ്ക്ക് പേരിട്ടത്. നീചൻ എന്നത് ഞാൻ പിന്നെ വെട്ടി കളഞ്ഞതാണ്. നെടുമുടി വേണുവിന് ഒരു നിഷ്‌കളങ്ക ഭാവമുള്ളതിനാൽ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തു. പിശുക്കൻ അമ്മാവൻ കഥാപാത്രമായി ഗോപി ചേട്ടനെയും കാസ്റ്റ് ചെയ്തു. അമ്മുവിന് മോഹം തോന്നിപ്പിക്കുന്ന ഒരു വൈറ്റ് കോളർ മാൻ, കാണാൻ സുന്ദരൻ, പക്ഷേ അവനാണ് കഥയിലെ വില്ലൻ. അങ്ങനെയൊരു കഥാപാത്രം വന്നപ്പോൾ ആ സമയത്ത് വില്ലനായി കത്തി നിൽക്കുന്ന മോഹൻലാലിന് ആ വേഷം നൽകാമെന്ന് തീരുമാനിക്കുകയാ യിരുന്നു. ആ സിനിമ ചെയ്യുന്ന സമയത്താണ് സത്യത്തിൽ മോഹൻലാൽ അപാര സാധ്യതയുള്ള നടനാണല്ലോ ഇയാൾ എന്ന് ഞാൻ മനസ്സിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!