മോഹൻലാലിയും, മമ്മുട്ടിയെയുംപ്പറ്റി 29 വർഷങ്ങൾക്ക് മുൻപ് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ പറഞ്ഞത് ഇങ്ങനെ.!
മലയാളത്തിന്റെ മഹാ നടൻ കൊച്ചിന് ഹനീഫ ഓര്‍മ്മയായിട്ട് പത്ത് വർഷം കഴിഞ്ഞു. 2010ലായിരുന്നു കൊച്ചിന് ഹനീഫ മലയാള സിനിമയെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. അഷ്ടവക്രന് എന്ന ചിത്രത്തിൽ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള കാൽവെപ്പ്. സ്കൂള്‍ തലത്തില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാ രംഗത്ത് തുടക്കം കുറിച്ചത്. പല നാടകങ്ങളിലും സജീവമായി. കൊച്ചിന് കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന് ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി. വില്ലന്‍ വേഷങ്ങളിലാണ് ആദ്യകാലത്ത് അഭിനയിച്ചു തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. അന്നും ഇന്നും കൊച്ചിന് ഹനീഫയ്ക്ക് പകരം വയ്ക്കാന്‍ മലയാള സിനിമയിൽ മറ്റൊരാളില്ല. നടനായും സംവിധായകനായും തിളങ്ങിയ താരം എൽ തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള കൊച്ചിൻ ഹനീഫ മലയാള സിനിമയുടേയും മലയാളി പ്രേക്ഷകരുടേയും എക്കാലത്തേയും പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ കൊച്ചിൻ ഹനിഫയുടെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 1992ലെ അഭിമുഖമാണ് യൂ ട്യൂബ് ചാനൽ വഴി വൈറലായത്. അദ്ദേഹത്തിന്റെ വാക്കുകൾ; മലയാളസിനിമയുടെ വസന്തകാലമാണ് ഇപ്പോൾ നടക്കുന്നത്. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും സർഗപ്രതിഭകളാണ്. സിനിമയുടെ രണ്ട് കണ്ണുകളാണെന്ന് തന്നെ പറയാം. യുവതാരങ്ങളായ സിദ്ദീഖ്, ജഗദീഷ്, മുകേഷ്, സൈനുദ്ദീൻ, ജയറാം എന്നിവർ അപാര കഴിവുകളുള്ളവരാണ്. അതൊരു ഭാഗ്യമാണ്. ഇനിയും ഇത്തരത്തിലുള്ള താരങ്ങൾ മലയാളത്തിൽ പിറവിയെടുക്കും. കൊച്ചിൻ ഹനീഫ അഭിമുഖത്തിൽ പറഞ്ഞു.