‘അവൻ എന്റെ അടി കൊണ്ട് ഒരാഴ്ച കിടപ്പിലായി’.!!ചക്കപ്പഴത്തിലെ ‘പൈങ്കിളി’ ശ്രുതി രജനികാന്ത് പറയുന്നു.
ഇപ്പോൾ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ചാനൽ ആയ ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകും എന്ന പരമ്പരക്ക് ശേഷം മലയാളികൾ നെഞ്ചിലേറ്റിയ കിടിലൻ സീരിയൽ ആണ് ചക്കപ്പഴം. മിനിസ്ക്രീനിലെയും അല്ലാതെയുമായുള്ള നിരവധി കഴിവുറ്റ പ്രതിഭകളടങ്ങിയ ‘ചക്കപ്പഴം’ പ്രേക്ഷക മനസ്സിൽ കേറിയത് കലർപ്പില്ലാത്ത അഭിനയപാടവം കൊണ്ടുതന്നെയാണ്. ഇതിൽ ‘പൈങ്കിളി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ ഇഷ്ട തതാരമായി മാറിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. വളരെ നാച്ചുറൽ ആയുള്ള അഭിനയമാണ് ശ്രുതിയുടെ ഹൈലൈറ്റ്. സീരിയലിൽ എന്ന പോലെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി ആരാധകരുള്ള താരം ഇടയ്ക്കു കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം ഒരു മാധ്യമത്തിന് വേണ്ടിയുള്ള അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഇപ്പൊൾ ഏറ്റെടുത്തിരിക്കുന്നത്. റിയൽ ലൈഫിൽ താൻ ഒരാളെ തള്ളിയിട്ടുണ്ട്. പണ്ട് സ്കൂളിൽ വെച്ച് അനിയനെ ഉപദ്രവിച്ച ഒരുത്തന്റെ മുഖത്തടിച്ചിട്ടുണ്ട്. എന്നാൽ വീട്ടിൽ വെച്ച് ഒരിക്കൽ വെച്ച് പരസ്പരം വഴക്ക് കൂടുന്നതിനിടെയിൽ അനിയൻ എന്റെ മുടിയിൽ കേറി പിടിച്ചതോടെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ട ഞാൻ അപ്പോൾ കൈയിൽ കിട്ടിയ ഒരു മടല് എടുത്ത് അവന്റെ പുറത്ത് അടിച്ചു. അന്ന് അവന്റെ പുറത്ത് നീരൊക്കെ വന്നു.