‘മമ്മുട്ടിയോടുള്ള അകൽച്ചകരണം എനിക്ക് സിദ്ധിക്കിനെയും, ജഗദീഷിനെയും നായകന്മാരാക്കി സിനിമ ചെയ്യേണ്ടി വന്നു’. സംഭവം ഇങ്ങനെ.!!!

മലയാള സിനിമയുടെ സുവർണകാലത്ത് ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾക്ക് രചനയൊരുക്കിയ ആളാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂർ ഡെന്നീസ്. മലയാള സിനിമയുടെ സൂപ്പർ താരങ്ങളെ മുഴുവൻ അദ്ദേഹം തന്റെ സിനിമയിൽ നായകന്മാരാക്കിയിട്ടുണ്ട്. അതിൽ തന്നെ മമ്മൂട്ടിയ്ക്ക് വേണ്ടിയാണ് അദ്ദേഹം കൂടുതൽ സിനിമകൾ എഴുതിയിട്ടുള്ളത്. മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ കൂടാതെ തൊണ്ണൂറുകളിൽ സജീവമായി സിനിമയിൽ നായകന്മാരായ ആളുകളാണ് ജഗദീഷ്, മുകേഷ്, സിദ്ധിഖ് എന്നിവർ. ഇവരെ നായകൻമാരാക്കി സിനിമയെടുത്ത സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് കലൂർ ഡെന്നീസ് ഇപ്പോൾ. അദ്ദേഹത്തിന്റെ വാക്കുകൾ; മമ്മൂട്ടിയുമായി തനിക്ക് അകലേണ്ടി വന്ന സമയത്താണ് ജഗദീഷിനെയും സിദ്ദീഖിനെയുമെല്ലാം നായകൻമാർ ആക്കാൻ ആലോചിച്ചത്. മമ്മൂട്ടിയുമായുള്ള അകൽച്ചക്ക് ശേഷം രണ്ടാംനിര നടന്മാരെ വെച്ച് ലോ ബജറ്റ് സിനിമ എടുത്ത് വിജയിപ്പിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയും മുകേഷിന്റെയുമൊക്കെ സിനിമകളിലെ കൂട്ടാളി കഥാപാത്രങ്ങളായി നടന്നിരുന്ന ജഗദീഷിനെയും സിദ്ദീഖിനെയും നായകൻമാരാക്കാൻ വേണ്ടി എനിക്ക് ഒത്തിരി പണിപ്പെടേണ്ടി വന്നിട്ടുണ്ട്. 1990 മുതൽ 98 വരെ മലയാള സിനിമയിൽ കച്ചവട മൂല്യവർധനയുണ്ടാക്കിയ ഒരു പിടി ലോബജറ്റ് ചിത്രങ്ങൾ എന്റേതായി പുറത്തിറങ്ങിയ വർഷങ്ങളായിരുന്നു. തൂവൽസ്പർശം, മിമിക്സ് പരേഡ്, സൺഡേ 7 പിഎം, ഗജകേസരി യോഗം, കാസർകോട് കാദർ ഭായ് തുടങ്ങി നാൽപ്പത്തഞ്ചോളം സിനിമകൾ എന്റേതായി ഈ വർഷങ്ങളിൽ പുറത്തിറങ്ങി. ഇവയിൽ രണ്ടോ മൂന്നോ ചിത്രങ്ങളൊഴികെ മറ്റുള്ളവയെല്ലാം വിജയങ്ങളായിരുന്നു. ഇതിൽ ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ ജഗദീഷായിരുന്നു നായകൻ. പതിനഞ്ച് ചിത്രങ്ങളിൽ സിദ്ദീഖും നായകനായി. കുറഞ്ഞ ചിലവിൽ സിനിമ എടുത്തു തുടങ്ങിയതിലും അതിൽ മിക്കതും വിജയമായി മാറിയതിലും വലിയ സന്തോഷമുണ്ട്. അദ്ദേഹം ഒരു വാരികയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!