‘ അപ്പൊ ഇതാണ് സൗന്ദര്യ രഹസ്യം’. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് താരറാണി തമന്ന ഭാട്ടിയ.
ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് തമന്ന ഭാട്ടിയ. മോഡലിങ്, പരസ്യ ചിത്രങ്ങൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിൽ സജീവമായ തമന്ന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തെന്നിന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത നായികനടിമാരിൽ ഒരാളാണ് തമന്ന. പ്രമുഖ താരങ്ങളുടെയും യുവ താരങ്ങളുടെയും നായികയായി തിളങ്ങിയ താരം പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. ബാഹുബലി, കെ.ജി.എഫ് തുടങ്ങിയ ബ്രഹ്മണ്ഡ ചിത്രങ്ങളിലും തമന്നയായിരുന്നു നായിക. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ജിം വർക്ക് ഔട്ട് ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കാണാം.