വിവാഹിതയാകാനൊരുങ്ങി നടി റെബ മോണിക്ക ജോൺ , പ്രൊപ്പോസ് ചിത്രവുമായി കാമുകൻ ജോയ് മോൻ ജോസഫ്.
വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ട്ടം കൂടിയ താരമാണ് റീബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച റീബ പിന്നീട് പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ നായികാ വേഷവും ചെയ്തു. അതിനു ശേഷം മലയാളത്തിൽ ടൊവിനോ തോമസ് നായകനായ ഫോറൻസിക് ആണ് റീബ അഭിനയിച്ച ചിത്രം. തമിഴകത്തിന്റെ ദളപതി വിജയ് നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് ബിഗിൽ. അറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫിസിൽ സൂപ്പർ വിജയമാണ് നേടിയത്. ആഗോള കളക്ഷനായി മുന്നൂറു കോടിക്ക് മുകളിലാണ് ആ ചിത്രം നേടിയത്. ദളപതി വിജയിയ്ക്കൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ഒട്ടേറെ നടിമാർ നിർണ്ണായക വേഷങ്ങൾ ചെയ്തു. വനിതാ ഫുട്ബോൾ താരങ്ങളായി അഭിനയിച്ച നടിമാർ എല്ലാവരും തന്നെ വലിയ ശ്രദ്ധ നേടിയെടുത്തു. അതിലൊരാളായിരുന്നു റീബ. ഇപ്പോഴിതാ താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ദുബായിൽ താമസിക്കുന്ന ജോയ് മോൻ ജോസഫ് ആണ് വരൻ. പ്രപ്പോസ് ചെയ്ത വിവരം ജോയ് മോൻ തന്നെയാണ് വെളിപ്പെടുത്തിയത്. റെബയുടെ ജന്മദിന ആഘോഷങ്ങളുടെ ഇടയിലായിരുന്നു ഇരുവരും വിവാഹക്കാര്യം പങ്കുവച്ചത്.