‘പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി നടി ഭാമ’. സത്യാവസ്ഥ ഇങ്ങനെ.!
ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയം തുടങ്ങുന്നത്. ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളികൾ ഏറേ സ്വീകാര്യതയോടെ ഭാമയെ സ്വീകരിച്ചു. നിഷ്കളങ്കതയും ശാന്തവുമായ സ്വഭാവത്തിലൂടെ മലയാള തനിമ കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ താരം ഏറേ മുന്നിലാണ്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം ചെറിയ ചില വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിൽക്കുക്കുകയാണ് ഭാമ. ഇപ്പോഴിതാ ഭാമ തന്റെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയായിരുന്നു. ഇതിനിടയിലെടുത്ത ചിത്രങ്ങൾ ഭാമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ട് ഇവർ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് എന്നാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇവർ പങ്കുവെച്ചിട്ടില്ല.